SignIn
Kerala Kaumudi Online
Thursday, 22 October 2026 6.10 PM IST

തമിഴ്നാട് സ്വദേശികളെ ടൂറിസം പൊലീസ് പിടികൂടി

വർക്കല: പോക്‌സോ കേസിൽ പ്രതികളായ രണ്ട് തമിഴ്നാട് സ്വദേശികളെ വർക്കല ടൂറിസം പൊലീസ് പിടികൂടി. പാപനാശം വിനോദസഞ്ചാരമേഖലയിൽ ഒളിവിൽ കഴിഞ്ഞ നിർമ്മൽ(19) , സുഹൃത്തായ 17കാരൻ എന്നിവരാണ് ബുധനാഴ്ച രാത്രി പിടിയിലായത് .കോയമ്പത്തൂർ പേരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 15കാരിയായ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതികളാണ് ഇരുവരും. മൂന്ന് ദിവസം മുൻപാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തത്. സംഭവശേഷം ഇവർ വർക്കലയിലെത്തി ലോഡ്ജിൽ മുറിയെടുത്ത് ഒളിവിൽ താമസിക്കുകയായിരുന്നു .പ്രതികളുടെ മൊബൈൽ ട്രാക്ക് ചെയ്തതിൽ നിന്നാണ് ഇവർ വർക്കലയിലെത്തിയ വിവരം ലഭിച്ചതെന്ന് പേരൂർ ഡി.എസ്.പി ശിവകുമാർ പറഞ്ഞു. തമിഴ്നാട് പൊലീസ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വർക്കല ഡിവൈ.എസ്.പിയുടെ നിർദേശനാനുസരണം ടൂറിസം പൊലീസ് ബീച്ച് മേഖലയിൽ നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലാകുന്നത്. പ്രതികളെ കോയമ്പത്തൂരിൽ നിന്നെത്തിയ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL