SignIn
Kerala Kaumudi Online
Thursday, 22 October 2026 5.08 PM IST

വിളവെടുപ്പ് ഉത്സവം

hi

കിളിമാനൂർ:മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കിളിമാനൂർ പഞ്ചായത്തിൽ നടപ്പിലാക്കിയ മരച്ചീനി കൃഷിയുടെ മുൻനിര പ്രദർശന തോട്ടത്തിൽ വിളവെടുപ്പ് ഉത്സവം നടന്നു.വിളവെടുപ്പ് ഉത്സവത്തിന്റെ ഉദ്ഘാടനം കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് പോങ്ങനാട് രാധാകൃഷ്ണൻ നിർവഹിച്ചു. കിളിമാനൂർ പഞ്ചായത്തിലെ കർഷകർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ,ഗവേഷകർ,ജനപ്രതിനിധികൾ,കൃഷി വിജ്ഞാന കേന്ദ്രം സസ്യ സംരക്ഷണ വിഭാഗം ശാസ്ത്രജ്ഞ ബിന്ദു.ആർ,മാത്യൂസ്,ശ്രീകാര്യം കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോ.എം.എൽ.ജീവ,കിളിമാനൂർ കൃഷി ഓഫീസർ അനുചിത്ര.വി.എൽ,പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയകാന്തൻ,കൃഷി അസിസ്റ്റന്റ് ഷൈജു.ബി എന്നിവർ പങ്കെടുത്തു.


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL