SignIn
Kerala Kaumudi Online
Thursday, 22 October 2026 5.06 PM IST

മൻ കീ ബാത് സ്വാഗത സംഘം

swagatha-sangam

ആറ്റിങ്ങൽ: പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രഭാഷണ പരമ്പരയെ അടിസ്ഥാനമാക്കി നെഹ്റു യുവകേന്ദ്ര ഗ്ലോബൽ ഗിവേഴ്‌സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മൻ കി ബാത് സീസൺ 4ൽ ചിറയിൻകീഴ് താലൂക്കിൽ നിന്ന് പങ്കെടുത്തവരെ ആദരിക്കുന്നതിനും സീസൺ 5 മത്സരങ്ങൾ നടത്തുന്നതിനും വേണ്ടിയുള്ള സ്വാഗത സംഘം രൂപീകരിച്ചു. ആറ്റിങ്ങൽ ജ്യോതിസ് സ്‌കൂളിൽ നടന്ന യോഗം നെഹ്റു യുവകേന്ദ്ര മുൻ ഡയറക്ടറും ഗ്ലോബൽ ഗിവേഴ്‌സ് ഫൗണ്ടേഷൻ ഡയറക്ടറുമായ ഡോ.എ.രാധാകൃഷ്‌ണൻ നായർ ഉദ്ഘാടനം ചെയ്‌തു.പള്ളിപ്പുറം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ആറ്റിങ്ങൽ അമർ ആശുപത്രി എം.ഡി ഡോ.രാധാകൃഷ്‌ണൻ നായർ,ജ്യോതിസ് സ്‌കൂൾ ചെയർമാൻ എസ്.ജ്യോതിസ് ചന്ദ്രൻ(രക്ഷാധികാരിമാർ),ആറ്റിങ്ങൽ കൃഷ്‌ണൻകുട്ടി (ചെയർമാൻ),കവി വിജയൻ പാലാഴി,ഇന്റർനാഷണൽ ട്രെയിനർ കബീർദാസ്,ജ്യോതിസ് സെൻട്രൽ സ്‌കൂൾ പ്രിൻസിപ്പൽ കവിത(വൈസ് ചെയർമാൻമാർ),നെടുങ്ങണ്ട എസ്.എൻ.വി.എച്ച്.എസ്.എസ് ഡയറക്ടർ ബൈജു (കൺവീനർ),പി.ടി.എ പ്രസിഡന്റ് ആദർശ് (കോ.കൺവീനർ),അഡ്വ.സുബിത്ത് എസ്.ദാസ് (കോർഡിനേറ്റർ),സുജിത്ത് ഭവാനന്ദൻ (കോ.കോഓർഡിനേറ്റർ) എന്നിവർ ഭാരവാഹികളായി 30 പേരടങ്ങുന്ന സ്വാഗത സംഘം രൂപീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL