ഇരിങ്ങാലക്കുട : യുവാവിനെ കരിങ്കല്ല് കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. എടക്കുളം സ്വദേശിയായ തറയിൽ വീട്ടിൽ മിഥുൻ (28), കണ്ഠ്വേശ്വരം സ്വദേശിയായ ഗുരുവിലാസം വീട്ടിൽ വിഷ്ണു (27) എന്നിവരെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ പുത്തൻച്ചിറക്കാരൻ ജ്യോതിഷിനെ കരിങ്കല്ല് കൊണ്ട് പരിക്കേൽപ്പിക്കുകയും ജ്യോതിഷിന്റെ അമ്മ സുജാതയെ തലയിലും ഷോൾഡറിലും ഇടിച്ച് പരിക്കേൽപിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. മിഥുനും ജ്യോതിഷും തമ്മിൽ നടത്താനിരുന്ന പെയിന്റ് ഷോപ്പ് ബിസിനസിൽ നിന്നും ജ്യോതിഷ് പിന്മാറിയതിലുളള വൈരാഗ്യത്താലാണ് മിഥുനും വിഷ്ണുവും ചേർന്ന് രാത്രി എട്ടരയോടെ വീട്ടിലെത്തി ആക്രമിച്ചത്. മിഥുന് എതിരെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ 2024 ൽ സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയ കേസുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |