പുതുക്കാട് : നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാളെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കല്ലൂർ ആദൂർ സ്വദേശി വളപ്പില വീട്ടിൽ ഫ്രാങ്കോയെയാണ് (45) നിരോധിത പുകയില ഉത്പന്നങ്ങൾ സഹിതം അറസ്റ്റ് ചെയ്തത്. ഫ്രാങ്കോ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആമ്പല്ലൂരിൽ റോഡരികിൽ നിൽക്കുകയായിരുന്ന ഇയാളെ പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. പുതുക്കാട് സബ് ഇൻസ്പെക്ടർ എൻ.പ്രദീപ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിജു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |