SignIn
Kerala Kaumudi Online
Thursday, 22 October 2026 11.31 PM IST

ഗ്രാമങ്ങളിൽ മഞ്ഞപ്പിത്തവും

കിളിമാനൂർ: വേനൽമഴയ്ക്ക് പിന്നാലെ മഞ്ഞപ്പിത്ത ഭീതിയിൽ ഗ്രാമങ്ങൾ. പൊതുസ്ഥലങ്ങളിൽ നിന്നും വാങ്ങിക്കുടിക്കുന്ന വെള്ളം ശുദ്ധമാണോ എന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യവിഭാഗത്തിന്റെ മുന്നറിയിപ്പ്.

ശുദ്ധീകരിച്ച വെള്ളം ഉപയോഗിച്ചുള്ള ക്യൂബ് ഐസ് മാത്രം ഉപയോഗിക്കണം.യഥാസമയം വിദഗ്ദ്ധ ചികിത്സ ആരംഭിച്ചില്ലെങ്കിൽ മഞ്ഞപ്പിത്തം മരണത്തിലേക്ക് നയിക്കുമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.രോഗ പ്രതിരോധ പ്രവർത്തനങ്ങൾ തുടക്കത്തിൽ ആരംഭിച്ചാൽ രോഗം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിയ്ക്കുന്നത് തടയാം.

 മുന്നറിയിപ്പുകൾ

രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി വേഗത്തിൽ വൈദ്യസഹായം തേടാനും ഒറ്റമൂലി ചികിത്സകൾ ഒഴിവാക്കാനും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. രക്ത പരിശോധനയിലൂടെ മാത്രമേ രോഗനിർണയം പൂർണമായി സ്ഥിരീകരിക്കാനാവൂ. സാധാരണഗതിയിൽ രോഗാണു ശരീരത്തിലെത്തി രണ്ടാഴ്ചയോളം കഴിഞ്ഞാണ് രോഗമുണ്ടാകുന്നതെങ്കിലും ചിലപ്പോൾ ഇത് ഒരാഴ്ച മുതൽ മൂന്നാഴ്ച വരെയാകാം.

 ലക്ഷണങ്ങൾ തിരിച്ചറിയാം

ശരീര വേദനയോടു കൂടിയ പനി,തലവേദന,ക്ഷീണം,ഓക്കാനം,ഛർദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിനും കണ്ണിനും മറ്റു ശരീര ഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടാം.

 പ്രതിരോധിക്കാം

വ്യക്തി, പരിസര ശുചിത്വം പാലിക്കുക

വെള്ളവും ഭക്ഷണവും ഈച്ചശല്യമുണ്ടാകാതെ അടച്ചുവയ്ക്കുക

ചപ്പുചവറുകൾ കുന്നുകൂടാതെ ശ്രദ്ധിയ്ക്കുക

തൊഴുത്തും മറ്റും വീട്ടിൽ നിന്ന് അകലെയാക്കുക

കിണർവെള്ളം ഉൾപ്പെടെ ക്ലോറിനേറ്റ് ചെയ്യുക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL