കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്ത് ജെെവ വെെവിദ്ധ്യ പരിപാലനസമിതി പോഷണ ദ്വെെവാരം ആചരിക്കും. നാളെ രാവിലെ 11ന് ഇ.കെ.നയനാർ സ്മാരകഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ലെെജു ഉദ്ഘാടനം ചെയ്യും. വെെസ് പ്രസിഡന്റ് ലിജാബോസ് അദ്ധ്യക്ഷത വഹിക്കും. ചിറയിൻകീഴ് താലൂക്ക് ആശുപത്രി കൺസൾട്ടന്റ് ഡയറ്റീഷ്യൻ നിസില സമീർ സ്ത്രീകളിലും കുട്ടികളിലുമുളള പോഷകാഹാരക്കുറവും വിളർച്ചയും എന്ന വിഷയത്തിൽ സെമിനാർ നയിക്കും. ജെെവ വെെവിദ്ധ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ അക്ഷയ അനിൽ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.എൻ.സെെജുരാജ് എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |