SignIn
Kerala Kaumudi Online
Thursday, 22 October 2026 10.22 PM IST

നീറമൺകര ആഴാങ്കൽ പദ്ധതി അന്തിമഘട്ടത്തിൽ

തിരുവനന്തപുരം: സ്മാർട്ട് സിറ്റിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കരമനയാറിന്റെ കരയിലെ നീറമൺകര ആഴാങ്കൽ പദ്ധതി അടുത്ത മാസം പൂർത്തിയാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. 17.6 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പദ്ധതി പ്രദേശം സന്ദർശിച്ച് വിലയിരുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീറമൺകര മുതൽ ആഴാങ്കൽ വരെയുള്ള നടപ്പാതയുടെ നവീകരണവും വികസന,സൗന്ദര്യവത്കരണവും മുൻനിറുത്തിയുള്ള പദ്ധതിയാണ് അവസാന ഘട്ടത്തിലുള്ളത്.

സൗന്ദര്യ വത്കരണവും

ആഴാങ്കൽ പദ്ധതിക്ക് സൗന്ദര്യവത്കരണത്തിലും മുൻതൂക്കം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കരമനയാറിന്റെ തീരത്ത് രണ്ട് കിലോമീറ്ററോളം ദൂരത്തിൽ ഉദ്യാനപാർക്ക് നിർമ്മിക്കുന്നുണ്ട്. കൂടാതെ നടപ്പാതയുടെ ചരിവുകളിൽ അലങ്കാരച്ചെടികളും ബണ്ടിൽ പുല്ലുകളും വച്ചുപിടിപ്പിക്കും. ഒപ്പം കടവുകളുടെ സൗന്ദര്യവത്കരണത്തിനും പ്രത്യേകം ശ്രദ്ധചെലുത്തുന്നുണ്ട്. നടപ്പാതയ്ക്ക് ‍ സമീപം ഇരിപ്പിടങ്ങളും ശങ്കർനഗർ കടവുകൾ ചേർന്നുള്ള ഭാഗത്ത് കൽപ്പടവുകളും ടൈൽസ് പാകിയ പവലിയനും ഒരുക്കുന്നുണ്ട്. ഇതിൽ നടപ്പാതയിൽ ഇന്റർലോക്ക് വിരിക്കുന്നത് അവസാനഘട്ടത്തിലാണ്.

 സിന്തറ്റിക് ഫുട്ബാൾ ടർഫ്,ക്രിക്കറ്റ് പിച്ചുകൾ,തുടങ്ങി സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന്

പ്രത്യേകമായി 2.60 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്.

 പദ്ധതിയിലുള്ളത്


• റേഡിയോ പാർക്ക്, ഓപ്പൺ ജിം,പാർക്കുകൾ
• ഒരു കിലോമീറ്റർ നീളത്തിൽ സൈക്കിൾ പാത.
• ആഴാങ്കൽ ഭാഗത്ത് 80 കാറുകൾ,നൂറ് ബൈക്കുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം.
• പവലിയനിൽ കലാപരിപാടികൾ സംഘടിപ്പിക്കാൻ കഴിയുന്ന തരത്തിൽ ഒരു ഓപ്പൺ തിയേറ്റർ.
• നദീ തീരത്ത് രണ്ട് ബോട്ട് ലാന്റിംഗ് സെന്റർ. മഴയത്ത് കയറിനിൽക്കാൻ മേൽക്കൂരയുള്ള ബാൽക്കണി.
• വ്യായാമത്തിനും വിശ്രമത്തിനും പ്രഭാതസവാരിക്കുമുള്ള പാത
• കഫറ്റീരിയകൾ, ആധുനിക ടോയ്‌ലെറ്റ്
• സി.സി ടി വി ക്യാമറകൾ.
• കൂട്ടായ്മകൾക്ക് ഒത്തുചേരാൻ പറ്റുന്ന സംഗമ സ്ഥലങ്ങൾ,ഫോട്ടോ ഷൂട്ട് പോയിന്റ്,ഫിഷിംഗ് പോയിന്റ്
• വിവിധ കായിക മത്സരങ്ങൾക്കായുള്ള സംവിധാനങ്ങൾ.
• കരമനയാറിന്റെ കുറുകെ തൂക്കുപാലം നിർമ്മിക്കുന്നതിനായി കെല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL