കല്ലറ: ആശുപത്രിയിൽ മരുന്നുവാങ്ങാനായി കാത്തിരുന്ന വീട്ടമ്മയുടെ മാല മോഷണം പോയതായി പരാതി. കല്ലറ വെള്ളംകുടി കിഴക്കുംകര പുത്തൻവീട്ടിൽ ശശികല(65)യുടെ 3 പവന്റെ മാലയും ലോക്കറ്റുമാണ് നഷ്ടമായത്. ഇന്നലെ ഉച്ചയ്ക്ക് കല്ലറ ഗവ.ആശുപത്രിയിൽ ജീവിതശൈലീ രോഗത്തിനു മരുന്നു വാങ്ങാനെത്തിയ ഇവർ ടോക്കണെടുത്ത് കാത്തിരിക്കുന്നതിനിടയിൽ മയങ്ങിപ്പോയി. ഉണരുമ്പോൾ മാല കാണാനില്ലായിരുന്നു. ഇരുന്ന സ്ഥലത്ത് പരിശോധിച്ചിട്ടും കാണ്ടെത്താനായില്ല. കട്ടിയുള്ള മാല പൊട്ടി വീഴാൻ സാദ്ധ്യതയില്ലെന്നും മയക്കത്തിനിടയിൽ ആരോ മുറിച്ചെടുത്തതാകാമെന്ന് സംശയിക്കുന്നുവെന്നും പാങ്ങോട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |