തിരുവനന്തപുരം: ആർ. ശങ്കറിന്റെ 116-ാമത് ജന്മദിനഘോഷത്തിന്റെ ഭാഗമായി നാളെ പാളയം ആർ.ശങ്കർ സ്ക്വയറിലെ ആർ.ശങ്കർ പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും നടത്തും. ആർ. ശങ്കർ ഫൗണ്ടേഷൻ ഒഫ് കേരളയുടെ ആഭിമുഖ്യത്തിൽ രാവിലെ 9.30ന് നടക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല നിർവഹിക്കും. കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. മുരളീധരൻ മുഖ്യാതിഥിയാകും.ഡി.സി.സി പ്രസിഡന്റ് പാലോട് രവി, കെ.പി.സി.സി, ഡി.സി.സി നേതാക്കൾ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് ആർ.ശങ്കർ ഫൗണ്ടേഷൻ ഒഫ് കേരള പ്രസിഡന്റ് ടി.ശരത്ചന്ദ്ര പ്രസാദ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |