
ആര്യനാട്: അഖിലേന്ത്യ കിസാൻസഭ അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആര്യനാട് കൊക്കോട്ടേലാ മൈലമൂട്ടിൽ ഒരേക്കർ 10 സെന്റ് സ്ഥലത്ത് നടത്തിയ ജൈവ പച്ചക്കറി വിളവെടുത്തു. പച്ചക്കറി ഉല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള സർക്കാരിന്റെയും കൃഷി വകുപ്പിന്റെയും പരിശ്രമങ്ങൾക്ക് കരുത്താകുന്നതാണ് ആര്യനാട് കിസാൻ സഭയുടെ തുടർച്ചയായ പച്ചക്കറി കൃഷി.
വെള്ളരി,പടവലം,കത്തിരി,പയർ, പാവയ്ക്ക മുതലായവയാണ് വിളവെടുത്തത്. മാതൃകാ കർഷകൻ സുകുമാരന്റെ നേതൃത്വത്തിലായിരുന്നു കൃഷി. മൂന്നാം വർഷമാണ് ഇത്തവണ കൃഷി ചെയ്ത് വിളവെടുക്കുന്നത്.വിളവെടുപ്പ് സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ക്ഷീര വികസന ബോർഡ് ചെയർമാനും കിസാൻ സഭ ജില്ലാ സെക്രട്ടറിയുമായ വി.പി.ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി.ജില്ലാ കൗൺസിലംഗം ഈഞ്ചപ്പുരി സന്തു, കിസാൻ സഭ നേതാക്കളായ സുകുമാരൻ,കെ.മഹേശ്വരൻ, ജയകുമാർ , അനിൽകുമാർ,രമേശൻ,മുരളീധരൻ നായർ,അയിത്തി അശോകൻ,ഷെർളി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |