SignIn
Kerala Kaumudi Online
Thursday, 22 October 2026 7.15 PM IST

പെരിങ്ങമ്മല പഞ്ചായത്തിൽ വീണ്ടും വിജിലൻസ് പരിശോധന

പാലോട്: പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഒരാഴ്ചക്കിടെ രണ്ട് പ്രാവശ്യം വിജിലൻസിന്റെ മിന്നൽ പരിശോധന. ചില ക്രമക്കേടുകൾ സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന. പൊൻമുടിയിലെ അനധികൃത നിർമ്മാണങ്ങളെ കുറിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ 20 നാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം പരിശോധനക്ക് എത്തിയത് കൊല്ലം ജില്ലയിൽ നിന്നുള്ള വിജിലൻസ് സംഘമാണ്. പത്തുലക്ഷം രൂപ ചെലവഴിച്ച് പൊൻമുടിയിൽ ഔഷധസസ്യങ്ങൾ വച്ചുപിടിപ്പിക്കുന്ന പദ്ധതി, മങ്കയത്തെ സ്വകാര്യ റിസോർട്ടുകൾക്ക് വഴിവിട്ട സഹായം, കൊല്ലായിലെ സ്വകാര്യ ആരോഗ്യ കേന്ദ്രത്തിന് അനുമതി നൽകിയതിലെ അഴിമതി കെട്ടിടനമ്പരുകൾ നൽകിയത്, നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ ക്രമക്കേടുകൾ കണ്ടുപിടിച്ചതായും അന്വേഷണം തുടരുമെന്നും വിജിലൻസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL