SignIn
Kerala Kaumudi Online
Thursday, 22 October 2026 5.09 PM IST

ആരോഗ്യരംഗത്തെ മാതൃക

hi

തറട്ട കമ്മ്യൂണിറ്റി ബേസ്ഡ് ഇന്റർവെൻഷൻ സെന്റർ

കല്ലറ: കുട്ടികളിലെ വൈകല്യങ്ങളിൽ വിഷമിക്കുകയും സാമ്പത്തിക പ്രതിസന്ധികളാൽ ചികിത്സയ്ക്ക് ബുദ്ധിമുട്ടുകയും ചെയ്യുമ്പോൾ സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്ക് മറ്റൊരു പൊൻതൂവലായി തറട്ട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ബേസ്ഡ് ഇന്റർവെൻഷൻ സെന്റർ. കൊവിഡുകാലത്ത് രോഗികൾക്കായി ഉപയോഗിച്ചിരുന്ന കെട്ടിടത്തെ ചിൽഡ്രൻസ് ഫ്രണ്ട്ലി സെന്ററായി മാറ്റിയിരിക്കുകയാണ്. സ്വകാര്യ സ്ഥാപനങ്ങൾ പോലും തോറ്റുപോകുന്ന രീതിയിലാണ് സെന്ററിന്റെ നിർമ്മാണം.കുട്ടികൾക്ക് കളിപ്പാട്ടങ്ങളും പുസ്തകങ്ങളും തുടങ്ങി അവരുടെ പ്രവർത്തനങ്ങൾക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

കുട്ടികൾക്കായി

പ്രവർത്തനം

ജനനം മുതൽ 18 വയസുവരെയുള്ള കുട്ടികളിലെ വൈകല്യങ്ങൾ വളരെ നേരത്തെ കണ്ടെത്തുകയും കുട്ടികൾക്ക് വേണ്ട വ്യത്യസ്തങ്ങളായ തെറാപ്പി ചികിത്സ നൽകി അവരുടെ ശാരീരിക മാനസിക വെല്ലുവിളികളെ അതിജീവിക്കാൻ പ്രാപ്തരാക്കുകയും സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയും ചെയ്യുക എന്നതാണ് കമ്മ്യൂണിറ്റി ബേസ്ഡ് ഇന്റർവെൻഷൻ സെന്ററിന്റെ ലക്ഷ്യം.

വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വാമനപുരം,നെല്ലനാട്,കല്ലറ,പാങ്ങോട്,പെരിങ്ങമ്മല,മാണിക്കൽ,പുല്ലമ്പാറ പഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

സേവനങ്ങൾ:

ശിശുരോഗ വിദഗ്ദ്ധർ: കുട്ടികളെ പരിശോധിച്ച് തെറാപ്പിക്ക് വിധേയമാക്കുന്നു

സെവലപ്മെന്റ് തെറാപ്പി: വളർച്ചാഘട്ടങ്ങളിലെ കാലതാമസം നേരിടുന്ന കുട്ടികൾക്ക് ആവശ്യമായ തെറാപ്പി നൽകുന്നു

സ്പെഷ്യൽ എഡ്യുക്കേറ്റർ: പഠനവൈകല്യങ്ങൾ പരിഹരിക്കുന്നതിന് കുട്ടികളിലെ ദൈനംദിന ജീവിത പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുന്നു

സൈക്കോളജിസ്റ്റ്: പെരുമാറ്റവൈകല്യങ്ങൾ, കൗമാരപ്രശ്നങ്ങൾ,പഠന വൈകല്യങ്ങൾ എന്നിവ തുടക്കത്തിൽത്തന്നെ പരിഹരിക്കുന്നതിന് വേണ്ട ഇടപെടലുകൾ നടത്തുന്നു

സ്പീച്ച് തെറാപ്പി: കുട്ടികളിലെ സംസാരവൈകല്യങ്ങൾ കണ്ടെത്തി പരിഹരിച്ച് ആശയവിനിമയം മെച്ചപ്പെടുത്തുന്നു

ഫിസിയോതെറാപ്പി: ശാരീരിക വൈകല്യമുള്ള കുട്ടികൾക്ക് വ്യായാമങ്ങളിലൂടെ ചലനശേഷിയും ശക്തിയും സന്തുലിതാവസ്ഥയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL