SignIn
Kerala Kaumudi Online
Thursday, 22 October 2026 7.02 PM IST

ഓട്ടോറിക്ഷയിടിച്ച് വയോധികൻ മരിച്ച സംഭവം; സ്റ്റേഷൻ റൗഡി വിഷ്ണു റിമാൻഡിൽ

vishnu

വെള്ളിക്കുളങ്ങര: ഓട്ടോറിക്ഷയിടിച്ച് വൃദ്ധൻ മരിച്ച സംഭവത്തിൽ സ്റ്റേഷൻ റൗഡിയായ മറ്റത്തൂർ നാടിപ്പാറ വടക്കൂട്ട് വീട്ടിൽ വിഷ്ണു (28) അറസ്റ്റിൽ. മൂന്നുമുറി പെട്രോൾ പമ്പിനടുത്ത് വെച്ച് കൊടകര കോടാലി റോഡിന് കുറുകെ കടക്കുന്നതിനിടെയാണ് അവിട്ടപ്പള്ളി സ്വദേശി ആട്ടോക്കാരൻ വീട്ടിൽ ദേവസി(68) ഓട്ടോയിടിച്ച് മരിച്ചത്. അപകടത്തിന് ശേഷം ഓട്ടോ നിറുത്താതെ പോയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് 4.45 ഓടെയായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനായി മറ്റൊരു ഓട്ടോറിക്ഷ നിറുത്തിക്കൊടുത്തപ്പോഴാണ് ദേവസി റോഡിന് കുറുകെ നടന്നത്. ഈ സമയം അപകടകരമായ രീതിയിൽ റോഡിലൂടെ വിഷ്ണു ഓടിച്ചുവന്ന ഓട്ടോറിക്ഷ ദേവസിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവശേഷം വിഷ്ണു പരിക്കേറ്റ ദേവസിക്ക് വൈദ്യസഹായം നൽകാൻ ശ്രമിക്കാതെ വാഹനം ഓടിച്ച് പോയി. പിന്നീട് ഒളിവിൽ പോകുകയും ചെയ്തു.

ദേവസിയെ അതുവഴി വന്ന് ബൈക്ക് യാത്രക്കാരനാണ് മറ്റൊരു ഓട്ടോറിക്ഷയിൽ കോടാലി ഹെൽത്ത് സെന്ററിലും അവിടെ നിന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും എത്തിച്ചത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയ്ക്ക് ദേവസി മരിച്ചു. 12 ക്രിമിനൽ കേസുകളിലെ പ്രതിയാണ് വിഷ്ണു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL