SignIn
Kerala Kaumudi Online
Thursday, 22 October 2026 5.04 PM IST

ആറ്റിങ്ങൽ നഗരസഭാ: ബി.ജെ.പിയുടെ സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കി

sthanarthikal

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭാ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കി ബി.ജെ.പി. 32 വാർഡുകളിൽ 25 വാർഡുകളിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ആറ്റിങ്ങൽ ദ്വാരക ആഡിറ്റോറിയത്തിൽ മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്. ബൈജു അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സുധീർ, തോട്ടയ്ക്കാട് ശശി, റെജികുമാർ തുടങ്ങിയവർ പങ്കെടുത്തു.

ഒന്നാംഘട്ട സ്ഥാനാർത്ഥികളും വാർഡും

വാർഡ്1.സൂരജ് എസ്.പി, 3. ദീപ രാജേഷ്, 4.സന്തോഷ്‌.എസ്, 5. ദീപ്തി ജീവൻലാൽ,6. ജീവൻലാൽ.സി.എസ്,7. വിദ്യ.ബി, 8. സുനിത.ആർ, 9.ഗീതു.എസ്,11.നിഷാദ്.എസ്.എൽ,14. ധന്യ.ആർ,15.രാജേഷ്.എസ്,16.രാജീവ്‌.കെ.എസ്,18. ശ്രീലത മധു, 19. പ്രിയങ്ക രാജ്, 20.ആശ.എസ്, 21.സിന്ധു.എം, 22.ശ്രീനാഥ്. എ.ആർ, 23.രാജലക്ഷ്മി, 24.അജിത് പ്രസാദ്.എസ്, 26. സന്ധ്യ.രാജ്.ജി.ആർ, 27.പദ്മനാഭൻ.എൻ, 28.രാധാമണി.ടി, 30.രാജേഷ് മാധവൻ,31.ആര്യ.എസ്,32.വി. പ്രസാദ്.

 എൽ.ഡി.എഫ്, യു.ഡി.എഫ് പട്ടിക ഇന്ന്

നഗരസഭാ തിരഞ്ഞെടുപ്പിലെ അന്തിമ സ്ഥാനാർത്ഥിപ്പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന് എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ അറിയിച്ചു. രണ്ട് മുന്നണികളിലും മിക്ക വാർഡുകളിലും ധാരണയായി. അവശേഷിക്കുന്ന വാർഡുകളിൽ കൂടി തീരുമാനമായാൽ പട്ടിക പുറത്തിറക്കും.

മത്സരരംഗത്ത് രണ്ട് ദമ്പതികളും

നഗരസഭയിലേക്ക് ബി.ജെ.പി പുറത്തുവിട്ട ലിസ്റ്റിൽ രണ്ട് ദമ്പതികൾ. മൂന്നാം വാർഡിൽ മത്സരിക്കുന്ന നിലവിലെ കൗൺസിലർ കൂടിയായ ദീപ രാജേഷും, 30-ാം വാർഡിൽ മത്സരിക്കുന്ന ജില്ലാ സെക്രട്ടറിയായ രാജേഷ് മാധവനും'. അഞ്ചാം വാർഡിൽ മത്സരിക്കുന്ന മഹിളാമോർച്ചയുടെ ജില്ലാ ജനറൽ സെക്രട്ടറി ദീപ്തി ജീവൻലാലും 6ാം വാർഡിൽ മത്സരിക്കുന്ന മുൻ 5ാം വാർഡ് കൗൺസിലർ ജീവൻ ലാലുവുമാണ് മത്സരരംഗത്തുള്ള ദമ്പതികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL