SignIn
Kerala Kaumudi Online
Thursday, 22 October 2026 1.39 PM IST

വേണം പുറുത്തിവിളയിൽ മേജർ സിഗ്നൽ ജംഗ്ഷൻ

1

പൂവാർ: അപകടങ്ങൾ പതിവായ കഴക്കൂട്ടം- കാരോട് ബൈപ്പാസ് റോഡിലെ തിരുപുറം പുറുത്തിവിളിയിൽ മേജർ സിഗ്നൽ ജംഗ്ഷൻ വേണമെന്ന ആവശ്യം ശക്തം. മാസ്റ്റർ പ്ലാനിലുൾപ്പെട്ട മേജർ സിഗ്നൽ ജംഗ്ഷൻ നടപ്പാക്കാത്ത അധികൃതരുടെ നീക്കത്തിനെതിരെ തിരുപുറം ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കുകയും പ്രതിഷേധിക്കുകയുമുണ്ടായി. 2021ൽ ആരംഭിച്ച സമരം മാസങ്ങൾ നീണ്ടുനിന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും പുറുത്തിവിളയിൽ മേജർ സിഗ്നൽ ജംഗ്‌ഷൻ നിർമ്മിക്കാനുള്ള നടപടിക്കെതിരെ അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. നാലുവരിപ്പാതയും സർവീസ് റോഡുകളുമടക്കം 45 മീറ്റർ വീതിയിലാണ് ബൈപ്പാസ് നിർമ്മാണം. കോവളം മുതൽ കാരോട് വരെ 16.2 കി.മീ. ദൂരം കോൺക്രീറ്റ് റോഡാണ്. സമാന്തര റോഡുകളിൽ നിന്നും ബൈപ്പാസിലേക്കുള്ള കവാടങ്ങൾ പരമാവധി അടച്ചും സർവീസ് റോഡുകൾ പലയിടങ്ങളിലും മുറിച്ചുവെന്നുമാണ് പ്രധാന ആക്ഷേപം. ബൈപ്പാസിൽ പ്രവേശിക്കാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട ഗതികേടിലാണ്.

പാഴാകുന്ന വാഗ്ദാനങ്ങൾ

ജില്ലാ കളക്ടറുടെ ചേംബറിൽ വിളിച്ചുചേർത്ത യോഗത്തിൽ മേജർ സിഗ്‌നൽ ജംഗ്ഷൻ പണിയാനുള്ള പ്രോജക്ട് തയാറാക്കി റിപ്പോർട്ട് നൽകാൻ കളക്ടർ ആർ.ഡി.ഒയെ ചുമതലപ്പെടുത്തി. നാഷണൽ ഹൈവേ അതോറിട്ടി ഉദ്യോഗസ്ഥരുമായി ജനപ്രതിനിധികൾ നടത്തിയ ചർച്ചയിൽ പുറുത്തിവിളയിൽ മേജർ സിഗ്നൽ ജംഗ്‌ഷൻ സ്ഥാപിക്കുമെന്ന് ഉറപ്പും ലഭിച്ചിരുന്നു. ഉറപ്പുകളെല്ലാം പാഴ്‌വാക്കായി.

അപാകതകൾ പരിഹരിക്കണം

ബൈപ്പാസിലെ വലിയ വളവുകളിൽ ഒന്നാണ് പുറുത്തിവിളയിലേത്. ഇതുവഴിയാണ് പഴയകട കാഞ്ഞിരംകുളം റോഡ് കടന്നുപോകുന്നത്. വലിയ വളവായതിനാൽ പഴയകട റോഡിലൂടെയെത്തുന്ന വാഹനങ്ങൾക്ക് ബൈപ്പാസിലൂടെ വരുന്ന വാഹനങ്ങളെ കാണാനും കഴിയില്ല. ഇത്തരം അപാകതകൾ പരിഹരിക്കപ്പെടാൻ പുറുത്തിവിളയിൽ മേജർ സിഗ്‌നൽ ജംഗ്ഷൻ ആവശ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL