SignIn
Kerala Kaumudi Online
Sunday, 25 October 2026 1.31 PM IST

കനത്ത ചൂടിൽ പൊരിയാതെ വളർത്തുമൃഗങ്ങളെ കാക്കാം

കിളിമാനൂർ: താപനില വർദ്ധിക്കുന്നതിനാൽ വളർത്തുമൃഗങ്ങൾക്ക് കരുതൽ വേണമെന്ന മുന്നറിയിപ്പുമായി മൃഗസംരക്ഷണ വകുപ്പ്. കടുത്ത ചൂടിൽ വളർത്തുമൃഗങ്ങൾക്ക് സൂര്യാഘാതമേൽക്കാൻ സാദ്ധ്യത ഏറെയാണെന്നും പകൽ 11നും ഉച്ചയ്ക്ക് മൂന്നിനും ഇടയിൽ തുറസായ സ്ഥലങ്ങളിൽ മേയാൻ വിടരുതെന്നും പാടത്ത് കെട്ടിയിടരുതെന്നും അധികൃതർ അറിയിച്ചു.

ആസ്ബസ്റ്റോസ് ഷീറ്റോ തകര ഷീറ്റോ കൊണ്ട് മേഞ്ഞ കൂടാരങ്ങളിൽ നിന്ന് പുറത്തിറക്കി മരത്തണലിൽ കെട്ടാൻ പ്രത്യേകം ശ്രദ്ധിക്കണം. തൊഴുത്തിൽ മുഴുവൻ സമയവും ഫാനുകൾ പ്രവർത്തിപ്പിക്കുന്നത് നല്ലതാണ്.തെങ്ങോല,ടാർപോളിൻ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് മേൽക്കൂരയ്ക്ക് കീഴെ സീലിംഗ് ഒരുക്കുന്നതും ചൂട് കുറയ്ക്കാൻ സഹായിക്കും. സ്‌പ്രിംഗർ, ഷവർ എന്നിവ ഉപയോഗിച്ച് അരമണിക്കൂർ കൂടുമ്പോൾ പശുക്കളെ നനയ്ക്കുന്നത് ഉഷ്ണസമ്മർദ്ദം കുറക്കാൻ സഹായിക്കും. വാഹനത്തിൽ കയറ്റിയുള്ള ദീർഘദൂര യാത്രകൾ രാവിലെയും വൈകിട്ടുമായി ക്രമീകരിക്കണം.നിർജലീകരണം തടയാനും പാൽ കറവ നഷ്ടം കുറയ്ക്കാനും തൊഴുത്തിൽ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം.

കുടിവെള്ളം ചൂടാകുന്നത് തടയാൻ വെള്ള ടാങ്കുകളും വിതരണ പൈപ്പുകളും നനച്ച ചണച്ചാക്ക് ഉപയോഗിച്ച് പൊതിയുന്നതും നല്ലതാണ്. വേനലിൽ കഴിക്കുന്ന കാലിത്തീറ്റയുടെ അളവ് കുറയുന്നതിനാൽ ഏറ്റവും നിലവാരമുള്ള തീറ്റതന്നെ നൽകണം. ധാതുലവണ മിശ്രിതങ്ങൾ തീറ്റയിൽ ചേർക്കണം.വളർത്തുകോഴികളിൽ ബ്രോയ്ലർ കോഴികളെയാണ് ചൂട് ഏറ്റവും കൂടുതൽ ബാധിക്കുക. ചൂട് കുറഞ്ഞ സമയങ്ങളിൽ രണ്ടുമൂന്ന് തവണ തറവിരി ഇളക്കിയിടണം.ചകിരിച്ചോറാണ് നല്ല തറവിരി.

ക്രമീകരിക്കാം

1. സ്പ്രിംഗ്ലർ ഉപയോഗിച്ച് മേൽക്കൂര തണുപ്പിക്കണം

2. മേൽക്കൂരയ്ക്ക് മുകളിൽ തെങ്ങോലയോ ചണച്ചാക്കോ വിരിക്കുന്നതും വള്ളിച്ചെടികൾ പടർത്തുന്നതും ചൂട് കുറയാൻ സഹായിക്കും

3. മേൽക്കൂര കഴിയുമെങ്കിൽ വെള്ളപൂശണം

4. എക്‌സോസ്റ്റ് ഫാനുകൾ കൂട്ടിൽ ഘടിപ്പിക്കണം

5. ഐസിട്ട വെള്ളം കുടിക്കാൻ നൽകണം

നായ്ക്കളെയും പൂച്ചകളെയും ശ്രദ്ധിക്കാം

വിയർപ്പ് ഗ്രന്ഥികൾ വളരെ കുറവായതുകൊണ്ട് വിയർത്തൊന്ന് ശരീരം തണുപ്പിക്കാൻ കഴിയാത്തവയാണ് നായ്ക്കളും പൂച്ചകളും.ശരീരത്തെ അപേക്ഷിച്ച് തല ചെറുതായ നായ്ക്കൾ,പ്രത്യേകിച്ച് പഗ്,ലാസാ അപ്‌സോ,ബുൾഡോഗ്,ചൗചൗ,കോക്കർ സ്പാനിയൽ എന്നിവക്ക് കൂടുതൽ കരുതൽ വേണം.കട്ടിയുള്ള രോമാവരണമുള്ള ജർമ്മൻ ഷെപ്പേഡ് പോലുള്ള ഇനങ്ങൾക്കും സൂര്യാഘാത സാദ്ധ്യത ഏറെയാണ്.വളർത്തു നായ്ക്കൾക്കും അലങ്കാര പൂച്ചകൾക്കും മുമ്പിൽ തണുത്ത കുടിവെള്ളം എപ്പോഴും വേണം.നായ്ക്കൂടുകൾക്ക് മുകളിൽ തണൽവലകൾ അല്പം ഉയരത്തിൽ വിരിക്കാനും ശ്രദ്ധിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL