SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.01 AM IST

പൂവാറിനെ മാലിന്യമുക്തമാക്കണം

1

പൂവാർ: സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച പൂവാറിൽ മാലിന്യനിക്ഷേപത്താൽ പൊറുതിമുട്ടി പ്രദേശവാസികൾ. പൂവാർ ബസ്റ്റാൻഡിന് പുറകിലെ ചകിരിയാർ മാലിന്യ പുഴയായി മാറിയിരിക്കുകയാണ്. ബസ്റ്റാൻഡ് പരിസരത്തെ മാലിന്യങ്ങൾ വന്നടിയുന്നത് ഒഴുക്കു നിലച്ച ചകിരിയാറിലാണ്.ബസ് സ്റ്റാൻഡിന് സമീപം പുഴയുടെ തീരത്താണ് പൂവാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം,ടാക്സി സ്റ്റാൻഡ്, ഓട്ടോ സ്റ്റാൻഡ് എന്നിവ പ്രവർത്തിക്കുന്നത്. ബസ്റ്റാൻഡിന് എതിർവശത്തെ സ്വകാര്യ ഭൂമിയിൽ കുന്നുകൂടി കിടക്കുന്ന മാലിന്യക്കൂമ്പാരത്തിൽ അടുത്തകാലത്ത് തീ പടർന്നത് പരിസരവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.ബസ്റ്റാൻഡിൽ നിന്ന് പൂവാർ പൊഴിക്കരയിലേക്ക് പോകുന്ന റോഡിന്റെ ഇരുവശങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുന്നുണ്ട്.

ദിനംപ്രതി 100 കണക്കിന് ടൂറിസ്റ്റുകളാണ് ഇതുവഴി സഞ്ചരിക്കുന്നത്. രാത്രിയുടെ മറവിൽ ദൂരസ്ഥലങ്ങളിൽ നിന്നും മാലിന്യം കൊണ്ടുവന്ന് ബീച്ചിലും പരിസര പ്രദേശങ്ങളിലും നിക്ഷേപിക്കുന്നുമുണ്ട്.

മാലിന്യനിക്ഷേപം രൂക്ഷം

മാലിന്യ നിക്ഷേപം രൂക്ഷമായതോടെ വൻസുരക്ഷാ ക്രമീകരണങ്ങൾ പഞ്ചായത്തും പൊലീസും കൈക്കൊണ്ടിരുന്നതാണ്. മാലിന്യ പ്രശ്നം രൂക്ഷമായ സ്ഥലങ്ങളിൽ സി.സി.ടിവി ക്യാമറകൾ സ്ഥാപിച്ചും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചും രാത്രികാലങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കിയും, ബോധവത്ക്കരണ ക്യാമ്പെയിനുകൾ നടത്തിയും മാലിന്യ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിഞ്ഞിരുന്നു. എന്നാൽ അതെല്ലാം പൂർണമായും ഫലവത്തായില്ല. അധികൃതരുടെ ഭാഗത്തുനിന്നും ശക്തമായ ഇടപെടൽ ആവശ്യമാണ്.

തെരുവ് നായ്ക്കളുടെ ശല്യവും

മാലിന്യനിക്ഷേപമാണ് തെരുവുനായ ശല്യം വർദ്ധിക്കാൻ കാരണമെന്ന് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് കണ്ടെത്തിയിരുന്നു. ഇത് നിയന്ത്രിക്കാൻ ശക്തമായ ഇടപെടൽ നടത്താൻ അധികൃതർക്കായിട്ടില്ല. പൊലീസും ഗ്രാമപഞ്ചായത്ത് അധികൃതരും ശക്തമായി ഇടപെടൽ നടത്തുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL