SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

വനിതാ ഫുട്ബാൾ ടൂർണമെന്റ്

തിരുവനന്തപുരം: വനിതാ ദിനത്തോടനുബന്ധിച്ച് അനന്തപുരിയിൽ വനിതാ ഫുട്ബാൾ വിരുന്ന്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മാർച്ച് 7ന് വൈകിട്ട് ടൂർണമെന്റ് ആരംഭിക്കും. കൊമ്പൻസ് ഫുട്ബാൾ ക്ലബ്ബാണ് നിർഭയ ട്രോഫി സമ്മാനിക്കുന്നത്. പത്തു മിനിറ്റ് വീതം മാത്രം നീളുന്ന രണ്ടു ഹാഫുകളാവും ഓരോ മത്സരത്തിനും. പതിനൊന്ന് അംഗ ടീമുകളിൽ കളിക്കാരുടെ സഹോദരിമാർക്കും പെണ്മക്കൾക്കും റോളിംഗ് സബ്സ്റ്റിറ്റ്യൂട്ടുകൾ ആകാം. ഓഫ്‌സൈഡ് ഇല്ല. ഫുൾ ഗ്രൗണ്ടിനെക്കാൾ ചുരുക്കിയ ഏരിയയിലാവും നടക്കുക. യു.എസ്.ടി,​ആക്സിയ,​സാഡ,​ഇൻആപ്പ് കേരള പൊലീസ്,ട്രിവാൻഡ്രം ബാർ അസോസിയേഷൻ,തൃശ്ശൂർ ഐ.എസ്.വി ഗേൾസ് ഫുട്ബാൾ അക്കാഡമി,ട്രിവാൻഡ്രം ഇന്റർനാഷണൽ സ്കൂൾ,ഫോർത് വേവ് ഫൗണ്ടേഷൻ കൊച്ചി, വാട്ട്സൺ ഫുട്ബാൾ അക്കാഡമി എന്നിവർ പങ്കെടുക്കും. സംഗീതവും നൃത്തവും ഫുഡ് സ്റ്റാളുകളുമായി നീളുന്ന രാവിൽ സിനിമ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നായികാനായകർ എത്തും. ചാംപ്യൻഷിപ് ട്രോഫി കൂടാതെ മികച്ച ചിയറിംഗ്, കാണികളുടെ പങ്കാളിത്തം,ആകർഷകമായ ജേഴ്‌സി ഡിസൈൻ, പോപ്പുലർ സോഷ്യൽ മീഡിയ ക്യാമ്പയിൻ എന്നിവയ്ക്കും സമ്മാനങ്ങളുണ്ടെന്നും കൂടുതൽ ടീമുകൾ ടൂർണമെന്റിന്റെ ഭാഗമാകുമെന്നും യംഗ് ഇന്ത്യൻസ് ചെയർ മാത്യു ജേക്കബ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL