SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.57 AM IST

നന്ദിയോട് പാലിയേറ്റീവിന് ബെഡ് നൽകി

photo

പാലോട് :നൻമ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാറ്റ് പാലോട് മേഖലയുടെ നേതൃത്വത്തിൽ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നന്ദിയോട് പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ബെഡ് സമ്മാനിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. രഘുനാഥൻനായർ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജി. കോമളം,ടി.പ്രദീഷ്,ഡോ.സൂസൺ ജോൺ,പാലിയേറ്റീവ് യൂണിറ്റ് പ്രസിഡന്റ് കെ.ശിവദാസൻ,സെക്രട്ടറി പാലുവള്ളിശശി, ഭാരവാഹികളായ കെ.ഗോപിനാഥൻ,രത്നാകരൻ,ചന്ദ്രശേഖരൻനായർ,ഗിൽബർട്ട്,വിജയകുമാരി,ഫ്രാറ്റ് മേഖല പ്രസിഡന്റ് വി.എൽ.രാജീവ്,വൈസ് പ്രസിഡന്റ് എസ്.എസ്.ബാലു,ട്രഷറർ ചിറ്റൂർ ഷംനാഥ്,ഭാരവാഹികളായ കെ.എസ്.ജീവകുമാർ,എം. നാഷിദ്,ചിറ്റൂർ ഭുവനചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL