തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിൽ വികസന മുരടിപ്പെന്ന് ആരോപിച്ച് ഇന്ന് ബി.ജെ.പിയുടെ നേതൃത്വത്തിൽ വി.കെ.പ്രശാന്ത് എം.എൽ.എയുടെ ഓഫീസിലേക്ക് മാർച്ച് നടത്തും. വൈകിട്ട് 4ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ മാർച്ച് ഉദ്ഘാടനം ചെയ്യും. ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ ആർ.ശ്രീലേഖ,സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.സോമൻ,ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
