SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

അമ്പലമുക്കിൽ പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങും 

തിരുവനന്തപുരം: അമ്പലമുക്കിൽ കുടിവെള്ളപൈപ്പ് പൊട്ടിയതോടെ നഗരത്തിലെ പലയിടത്തും കുടിവെള്ളം മുടങ്ങും. അരുവിക്കരയിൽ നിന്ന് കുടിവെള്ളമെത്തിക്കുന്ന 900 എം.എം പൈപ്പാണ് പൊട്ടിയത്.

ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് പ്രധാനപൈപ്പ്‌ലൈൻ പൊട്ടിയത്. ചോർച്ച ഒഴിവാക്കനായി വാൽവ് പൂർണമായും അടച്ചു. തകരാർ പരിഹരിക്കാനുള്ള ശ്രമം വാട്ടർ അതോറിട്ടി തുടങ്ങി. തകരാർ പെട്ടെന്ന് പരിഹരിക്കാനാകില്ലെന്നും ദിവസങ്ങളെടുക്കുമെന്നും വാട്ടർഅതോറിട്ടി അറിയിച്ചു. തകരാറിനെ തുടർന്ന് തിരുവനന്തപുരം നഗരസഭയിലെ കഴക്കൂട്ടം,ചന്തവിള,കാട്ടായിക്കോണം,ശ്രീകാര്യം, ചെറുവയ്ക്കൽ,ചെല്ലമംഗലം,ചെമ്പഴന്തി,പൗഡിക്കോണം,ഞാണ്ടൂർകോണം,സൈനിക് സ്‌കൂൾ,ചേങ്കോട്ടുകോണം,കാര്യവട്ടം,പാങ്ങപ്പാറ,പള്ളിത്തുറ,ആറ്റിപ്ര,പൗണ്ടുകടവ്,ആക്കുളം,കുളത്തൂർ,അലത്തറ,കുഴിവിള,കേശവദാസപുരം,ഇടവക്കോട്,പട്ടം, ഉള്ളൂർ, മുട്ടട വാർഡുകളിലേക്കുള്ള കുടിവെള്ള വിതരണം തടസപ്പെടും. 17 വരെ പൂർണമായും 23 വരെ ഭാഗികമായും കുടിവെള്ള വിതരണം തടസപ്പെടുമെന്നും ഉപഭോക്താക്കൾ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കേണ്ടതാണെന്നും വാട്ടർ അതോറിട്ടി അറിയിച്ചു.

പൈപ്പ് ലൈനിലുണ്ടായ ശക്തമായ സമ്മർദ്ദമാണ് പൈപ്പ് പൊട്ടാൻ കാരണം. അമ്പലമുക്കിൽ പൈപ്പ് പൊട്ടൽ തുടർക്കഥയായിട്ടും സ്ഥിരമായ പരിഹാരമുണ്ടാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL