SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

തലസ്ഥാനത്ത് സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പുകൾ

തിരുവനന്തപുരം : തലസ്ഥാനത്ത് വേനലവധിക്കാലത്ത് കുട്ടികൾക്കായി വിവിധ സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പുകൾ നടക്കുന്നു.

കുറ്റിയാനി സ്പോർട്സ് വില്ലേജ്

സഞ്ജു സാംസണടക്കമുള്ള പ്രമുഖ താരങ്ങളുടെ ആദ്യ പരിശീലകനായ ബിജു ജോർജിന്റെ രൂപകൽപ്പനയിലുള്ള ക്യാമ്പ് വട്ടപ്പാറ കുറ്റിയാനിയിലെ സ്പോർട്സ് വില്ലേജിൽ ഏപ്രിൽ ഒന്നിന് ആരംഭിക്കും. സമയം രാവിലെ ഏഴു മുതൽ ഒൻപതു വരെ.അക്ഷയ് ശിവ് ആണ് മുഖ്യ പരിശീലകൻ. ഗോകുൽ പി ആർ ആണ് സഹ പരിശീലകൻ.

കേരളത്തിന്റെ യുവ താരങ്ങൾ ആയ അഭിഷേക് ജെ നായർ, ഇമ്രാൻ അഹമ്മദ്, അഭിജിത് പ്രവീൺ, അഭിഷേക് പി നായർ, ആസിഫ് അലി, അദ്വൈത് പ്രിൻസ്, ഷഫാൻ ഫയാസ്, അഗ്നിവേശ് , അക്ഷയ് പ്രശാന്ത്, സച്ചിൻ സുരേഷ്, ജാൻവി വെങ്കിടേഷ്, നിഥുന കെ ആർ, സൗപർണിക ബി, അമീറ ബീഗം, ശ്രീ കൃഷ്ണ തുടങ്ങിയവർ ഇവിടെയാണ് പരിശീലനം നടത്തുന്നത്. ഫോൺ: 9633027699

കിഡ്‌സ് ക്രിക്കറ്റ് ക്ലബ്

43 വർഷത്തെ പാരമ്പര്യമുള്ള കിഡ്‌സ് ക്രിക്കറ്റ് ക്ലബ് ഏപ്രിൽ 1 മുതൽ തിരുവനന്തപുരത്തെ തമ്പാനൂരിലെ മാഞ്ഞാലിക്കുളം സ്‌കൂൾ ഗ്രൗണ്ടിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും (6-22 വയസ്സ്) സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് നടത്തുന്നു. രഞ്ജി ട്രോഫി താരങ്ങൾ ഉൾപ്പെടെയുള്ള, വിദഗ്ദ്ധ പരിശീലകരുടെ കീഴിൽ പരിശീലനം നേടാം. ഫോൺ: 94464 14374 , 8089734234,96050 03210

ബെല്ലിൻടർഫ് അക്കാഡമി

ആക്കുളം ബെല്ലിൻടർഫ് അക്കാഡമിയിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ ഏഴിന് ആരംഭിക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ട് ബാച്ചുകളായി പരിശീലനം. ഫോൺ : 9207385918,9074220282

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL