
ബാലരാമപുരം: പള്ളിച്ചൽ ഗ്രാമപഞ്ചായത്തിലെ നീന്തൽ പരിശീലനകേന്ദ്രമായ രാജീവ് ഗാന്ധി നാഷണൽ സ്വിമ്മിംഗ് പൂളിൽ അവധിക്കാല നീന്തൽ പരിശീലന ക്യാമ്പ് 10നാരംഭിക്കും.ജില്ലാപഞ്ചായത്ത് മുൻ ഭരണസമിതി അനുവദിച്ച 15 ലക്ഷം രൂപയുടെ വികസനപ്രവർത്തനം കഴിഞ്ഞ ഒരു മാസമായി നടന്നുവരുകയാണ്.ജൂൺ 10 വരെയാണ് നീന്തൽ ക്യാമ്പ്.രണ്ട് മാസത്തേയ്ക്ക് 2500 രൂപയാണ് ഫീസ്. പരിശീലനത്തിന് ലൈഫ് ഗാർഡുകളും കോച്ചുമാരും നേതൃത്വം നൽകുമെന്നും ഒരുക്കങ്ങൾ പൂർത്തിയായെന്നും പഞ്ചായത്ത് പ്രസിഡന്റ് വി.ബിന്ദു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |