SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

പ്രതീക്ഷയോടെ മുന്നണികൾ

കല്ലമ്പലം: നിശബ്ദ പ്രചാരണം നടക്കുന്ന ദിവസവും വോട്ട് ഉറപ്പിക്കുന്നതിന്റെ തിരക്കിലായിരുന്നു സ്ഥാനാർത്ഥികൾ. നേരിട്ടും ഫോണിലൂടെയും അവർ വോട്ടഭ്യർത്ഥിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി വി.ജോയി ഇന്ന് ചിറയിൻകീഴ്‌ പെരുങ്കുഴി എൽ.പി.എസിലും യു.ഡി.എഫ് സ്ഥാനാർത്ഥി വർക്കല കഹാർ നടയറ ഗവ.എച്ച്.എസിലും എൻ.ഡി.എ സ്ഥാനാർത്ഥി സ്‌മിതാ സുന്ദരേശൻ മുള്ളറംകോട് ഗവ.എൽ.പി.എസിലും വോട്ട് രേഖപ്പെടുത്തും.

വർക്കല എസ്.എൻ കോളേജിൽ സൂക്ഷിച്ചിരുന്ന മണ്ഡലത്തിലെ പോളിംഗ് യന്ത്രവും മറ്റ് അനുബന്ധ ഉപകരണങ്ങളും ഇന്നലെ രാവിലെ 10ഓടെ പോളിംഗ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി ബൂത്തുകളിലെത്തിച്ചു. മണ്ഡലത്തിലെ പ്രശ്‌ന ബാധിത ബൂത്തുകളിൽ കേന്ദ്രസേനയും എത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL