SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.00 PM IST

സി.ബി.എസ്.ഇ പത്താം ക്ലാസ്: ജില്ലയിൽ ഉജ്ജ്വല വിജയം

xxv

​തിരുവനന്തപുരം: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ജില്ലയിലെ ഒമ്പത് പ്രമുഖ സ്കൂളുകൾ മികവാർന്ന പ്രകടനം കാഴ്ചവച്ചു. ജില്ലയിലെ മിക്ക വിദ്യാലയങ്ങളിലും ഭൂരിഭാഗം വിദ്യാർത്ഥികളും ഡിസ്റ്റിംഗ്ഷനോടെയും ഉയർന്ന മാർക്കോടെയുമാണ് വിജയം ഉറപ്പാക്കിയത്. 500ൽ 499 മാർക്ക് നേടിയ കവടിയാർ ക്രൈസ്റ്റ് നഗറിലെ അന്ന മറിയം ജില്ലയുടെ അഭിമാനമായി. പരീക്ഷയെഴുതിയ 163 വിദ്യാർത്ഥികളിൽ 153 പേരും ഡിസ്റ്റിംഗ്ഷൻ നേടി. 10 പേർ ഫസ്റ്റ് ക്ലാസിന് അർഹരായി. 101 വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങിയാണ് വിജയം കൈവരിച്ചത്.
കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിൽ 500ൽ 498 മാർക്ക് (99.6 ശതമാനം) നേടി മൂന്ന് വിദ്യാർത്ഥികൾ സ്കൂൾ ടോപ്പർമാരായി. മാധവ് ജയൻ,ശ്രീപ്രിയ രാജേഷ്,ഹെലൻ.ടി.ബൈജുമോൻ എന്നിവരാണ് നേട്ടം സ്വന്തമാക്കിയത്. വർക്കല ജ്യോതിസ് സെൻട്രൽ സ്കൂളിൽ യദുനന്ദ് അഭിലാഷ് 485 മാർക്കോടെ (97 ശതമാനം) ഒന്നാം സ്ഥാനത്തെത്തി.അനുഗ്രഹ സുരേഷ് (95.6%), ശ്രീനന്ദ പി.എസ് (95.4%) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.മുക്കോലക്കൽ സെന്റ് തോമസ് സെൻട്രൽ സ്കൂളിൽ ദിയ മേരി ജോർജ് 99.4 ശതമാനം മാർക്കോടെ ടോപ്പറായി. മാധവ് എസ്.നമ്പ്യാർ (99.2%), സ്വാതി കിരൺ (99%) എന്നിവർ തൊട്ടടുത്ത സ്ഥാനങ്ങൾ നേടി. 221 പേർ ഡിസ്റ്റിംഗ്ഷനും 41 പേർ ഫസ്റ്റ് ക്ലാസും നേടി.കൊടുങ്ങാന്നൂർ ​ഭാരതീയ വിദ്യാ ഭവനിൽ പരീക്ഷയെഴുതിയ 152 കുട്ടികളിൽ 120 പേരും ഡിസ്റ്റിംഗ്ഷൻ നേടി മികച്ച നിലവാരം പുലർത്തി. 496 മാർക്ക് നേടിയ ഹരി നാരായണനാണ് സ്കൂൾ ടോപ്പർ.മികച്ച നിലവാരം നിലനിറുത്തിയ ശ്രീകാര്യം ​ലയോള സ്‌കൂളിൽ പരീക്ഷയെഴുതിയ 79 വിദ്യാർത്ഥികളിൽ 75 പേർക്കും ഡിസ്റ്റിംഗ്ഷൻ ലഭിച്ചു. എം.ജെ.മൈത്രേയ് നാരായണൻ (98.6%) ഒന്നാം സ്ഥാനവും വി.അദ്വൈത് (97.6%) രണ്ടാം സ്ഥാനവും നേടി. നെയ്യാറ്റിൻകര ഡോ.ജി.ആർ പബ്ളിക് സ്കൂളിൽ ആദിത്യ.ആർ,അനു.എസ്.രാജ് എന്നിവർ 98.6 ശതമാനം മാർക്കോടെ ഒന്നാമതെത്തി. സിദ്ധാർത്ഥ്.എസ്.എ (98.4%), ശ്രുതി കൃഷ്ണ എസ്.എ (97.6%) എന്നിവരും സ്കൂൾ ടോപ്പർമാരായി.​ചെങ്കോട്ടുകോണം ശ്രീനാരായണ പബ്ളിക് സ്കൂളിൽ എ.എസ് ദേവനന്ദ (98.6%), ആയിഷ നസ്രിൻ എ.എച്ച് (97.6%), കൈലാസ് കെ.എസ്. നായർ (96.4%) എന്നിവർ മികച്ച വിജയം നേടി. ​ആര്യ സെൻട്രൽ സ്കൂളിൽ നവ് നന്ദ് ജി. നായർ (495/500) ഒന്നാം സ്ഥാനവും അച്ചുത് ശശി. എസ് (493/500) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL