SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.48 AM IST

പാറശാല യൂണിയനിൽ വിദ്യാർത്ഥികൾക്കായി മനീഷ വിസ്ഡം സ്കോളർഷിപ്പ് പരീക്ഷ

sndp-parassala

പാറശാല: എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയനിൽ മനീഷ വിസ്ഡം സ്കോളർഷിപ്പ് പരീക്ഷ നടന്നു. ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിലിന്റെ നേതൃത്വത്തിൽ അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി മനീഷ വിസ്ഡം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ മൂന്നാംഘട്ട ശ്രീനാരായണ സ്കോളർഷിപ്പ് പരീക്ഷയാണ് സംഘടിപ്പിച്ചത്.

ഇന്നലെ രാവിലെ 10ന് യൂണിയൻ ഹാളിൽ നടന്ന ഒന്നര മണിക്കൂർ പരീക്ഷയ്‌ക്ക് ശ്രീജ നേതൃത്വം നൽകി. പാറശാല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ജയൻ എസ്.ഊരമ്പ് പരീക്ഷ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കി. പെൻഷണേഴ്സ് കൗൺസിൽ കേന്ദ്രസമിതി അംഗം വി.സുരേന്ദ്രൻ,പെൻഷണേഴ്സ് കൗൺസിൽ പാറശാല യൂണിയൻ സെക്രട്ടറി പി.സുരേന്ദ്രൻ,കൊറ്റാമം ശാഖാ പ്രസിഡന്റ് ശ്രീദേവ്,യൂണിയൻ വനിതാ സംഘം സെക്രട്ടറി അജിതകുമാരി,​ജോയിന്റ് സെക്രട്ടറി വിനിത,യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ജയേഷ് ജയൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL