SignIn
Kerala Kaumudi Online
Monday, 27 July 2026 12.37 PM IST

നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ വികസനം വൈകുന്നു

yyyyy

നെയ്യാറ്റിൻകര: കൊട്ടിഘോഷിച്ച് ആരംഭിച്ച നെയ്യാറ്റിൻകര റെയിൽവേസ്റ്റേഷൻ വികസനത്തിന് ഒച്ചിഴയും വേഗത. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നി‌‌ർമ്മാണം ആരംഭിച്ച ചിറയിൻകീഴ് ഉൾപ്പെടെ റെയിൽവേ സ്റ്റേഷനുകളിലെ പണി ഇതിനകം പൂ‌ർ‌ത്തിയാക്കി.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് 2022ലാണ് നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ ‘അമൃത് ഭാരത് സ്റ്റേഷൻ’ പട്ടികയിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് വികസന പ്രവ‌ർത്തനങ്ങൾ ആരംഭിച്ചത്. മാസങ്ങൾക്കുള്ളിൽ പണി തീർക്കാനുള്ള തീവ്രശ്രമം പാളിയിരിക്കുകയാണ്. റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് ടാറിടാനായി മെറ്റൽ കൊണ്ടിട്ടിട്ട് ഒന്നര വ‌ർഷം കഴിഞ്ഞു. ട്രെയിൻ കയറാനുള്ള യാത്രക്കാ‌ർക്ക് ഇതുവഴിയുള്ള യാത്ര പോലും ദുരിതപൂർണമാണ്. മഴ പെയ്താൽ ചെളിപ്പൂരമാണ്.

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പൂർത്തിയായില്ല

സ്റ്റേഷനിലേയ്ക്ക് 2കവാടങ്ങളും 4പ്ലാറ്റ്‌ഫോമുകളും അവയെ ബന്ധിപ്പിക്കുന്ന ഫുട് ഓവർ ബ്രിഡ്ജും, കാർ, ഇരുചക്ര വാഹന പാർക്കിംഗും ഉൾപ്പെടെ സമഗ്രവികസനം ലക്ഷ്യമിടുന്നതാണ് അമൃത് ഭാരത് പദ്ധതി. ആശുപത്രി ജംഗ്ഷനിൽ നിന്ന് ഇരുമ്പിൽ റോഡിന് എതിർവശത്തായി 2 വഴികളും കവാടങ്ങളും നിർമ്മിക്കുന്ന ജോലികളാണ് ഇപ്പോൾ നിലച്ചിരിക്കുന്നത്. രണ്ടിടത്തായി കാർ പാർക്കിംഗും ഒരിടത്ത് ഇരുചക്ര വാഹന പാർക്കിംഗ് യാർഡിന്റെയും നിർമ്മാണം പൂർത്തീകരിച്ചിട്ടില്ല. കേന്ദ്ര പാരിസ്ഥിതിക വകുപ്പിന്റെ അനുമതിയും ലഭിച്ചിട്ടില്ല.

കാളിപ്പാറ ശുദ്ധജല പദ്ധതിയിൽ നിന്നും നെയ്യാറ്റിൻകര ട്രീറ്റ്മെന്റ് പ്ളാന്റിലേക്കുള്ള ജലം കൊണ്ടുവരുന്ന കൂറ്റൻ പൈപ്പ് തൊഴുക്കൽ റോഡുവഴിയാണ് കടുന്നു പോകുന്നത്. ഈ റോഡ് മുറിച്ചുള്ള പണിക്കും തടസമേറെയാണ്.

നിർമ്മാണം അനിശ്ചിതത്വത്തിൽ

പ്ലാറ്റ്‌ഫോമുകളുടെ നിർമാണവും ഫുട് ഓവർ ബ്രിഡ്ജിന്റെ നിർമ്മാണവും തുടങ്ങിയിടത്തു തന്നെ നിൽക്കുന്നു. ഇവിടെയുള്ള ലോഡ് കണക്കിന് മണ്ണ് മാറ്റുവാനുള്ള പ്രയാസമാണ് നിർമ്മാണത്തിന് തടസ്സം.

ടിക്കറ്റ് കൗണ്ടർ പോലും താത്കാലിക മുറിയിൽ ആരംഭിച്ചിട്ട് ഒന്നര വർഷമായി. അതും കെട്ടിടം പണി തീരുന്ന മുറയ്ക്ക് മാത്രമേ പുനരാരംഭിക്കുവാൻ കഴിയുകയുള്ളു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL