SignIn
Kerala Kaumudi Online
Monday, 27 July 2026 12.37 PM IST

മനുഷ്യക്കടത്ത് കേസിലെ പ്രതി പിടിയിൽ

liyon

ആലപ്പുഴ: കമ്പോഡിയയിൽ കോൾ സെന്ററിൽ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ അനധികൃതമായി കൊണ്ടുപോയി പറ്റിച്ച കേസിൽ പ്രതി പിടിയിലായി. കൊല്ലം ശക്തികുളങ്ങര നന്മ നഗർ ജബനീൽ വീട്ടിൽ ലിയോൺ ജേക്കബ് ആണ് അറസ്റ്റിലായത്. കൈനടി പൊലീസിന്റെ അന്വേഷണത്തിൽ പ്രതി വിദേശത്താണെന്ന് വിവരം ലഭിച്ചതോടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാൾ നാട്ടിലേക്ക് എത്തിയപ്പോൾ നെടുമ്പാശ്ശേരി എയർപോർട്ടിൽ സുരക്ഷാസേന തടഞ്ഞുവച്ച് വിവരം അറിയിച്ചു. അമ്പലപ്പുഴ ഡിവൈ.എസ്.പി കെ എൻ രാജേഷിന്റെ നിർദ്ദേശപ്രകാരം കൈനടി ഇൻസ്‌പെക്ടർ ശ്യാംജി യുടെ നേതൃത്വത്തിൽ എസ്.ഐ അംശു,സജിമോൻ,ഹനീഷ്, എ.എസ്.ഐ ജാസ്മിൻ, സിവിൽ പൊലീസ് ഓഫീസർമാരായ സനീഷ്, രജീഷ് എന്നിവരടങ്ങിയ സംഘമെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL