SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.04 AM IST

പ്രായത്തെ മറികടന്ന് ഭാസിയുടെ ചിത്രരചനാ സപര്യ

bhasi

കിളിമാനൂർ: രാജാ രവിവർമ്മയുടെ നാട്ടിൽ നിന്നും പ്രായത്തെ മറികടന്ന് ചിത്രരചനാ സപര്യയിലാണ് ഭാസി ശ്രീരാഗമെന്ന 71 കാരൻ.2008 മുതൽ ചിത്രകാരൻ ആർട്ടിസ്റ്റ് ഷാജിയിൽ നിന്ന് ശിഷ്യത്വം സ്വീകരിച്ച അദ്ദേഹം ഇന്ന് ക്യാൻവാസിൽ വർണം ചാലിക്കുന്നത് ആരെയും ആകർഷിക്കുന്ന ജീവസുറ്റ ചിത്രങ്ങളാണ്. ജലച്ചായം,എണ്ണച്ചായം, അക്രലിക് കളർ തുടങ്ങിയവയിലൂടെ ആരെയും ആകർഷിക്കുന്ന ചിത്രങ്ങളാണ് ഭാസിയുടെ രചനകളിലൂടെ കലാസ്വാദകരുടെ ഹൃദയം കവരുന്നത്.ഒഴിവു സമയങ്ങളിൽ ചിത്രരചനക്കൊപ്പം പച്ചക്കറി കൃഷിയും ഇദ്ദേഹത്തിന്റെ ഹോബിയാണ്.കിളിമാനൂർ റോട്ടറി ക്ലബിൽ ഭാരവാഹി സ്ഥാനം വഹിക്കുകയും ക്ലബുമായി ചേർന്ന് നിരവധി ജീവകാരുണ്യ പ്രവർത്തന പദ്ധതികളിൽ പങ്കാളിയുമാണ്. ഭാസി വരച്ച ചിത്രങ്ങൾ മാത്രം ഉൾപ്പെടുത്തി വിവിധയിടങ്ങളിൽ ചിത്ര പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട് ഭാര്യ: അനിത മക്കൾ:അമ്മു(ഇംഗ്ലണ്ട്),ഹരിശങ്കർ (പൈലറ്റ്).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL