
ബാലരാമപുരം: ക്രമക്കേടുകൾ കണ്ടെത്തിയിട്ടും ഹാൻടെക്സ് തിരഞ്ഞെടുപ്പ് റദ്ദാക്കാത്തതിന് പിന്നിൽ ഗൂഢാലോചനയാണെന്ന് കേരള കൈത്തറിത്തൊഴിലാളി കോൺഗ്രസ് സ്റ്റേറ്റ് ഭാരവാഹി സമ്മേളനം ആരോപിച്ചു. സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി സുബോധൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വണ്ടന്നൂർ സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എൻ.എസ് ജയചന്ദ്രൻ, പയറ്റുവിള സുനിൽ,ജിബിൻ, കുഴിവിള സുരേന്ദ്രൻ, പയറ്റുവിള മധു, കമുകിൻകോട് അജിത്ത് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
