
തിരുവനന്തപുരം: സാഹിതീ സല്ലാപം നെടുമങ്ങാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രവികുമാർ വയ്യേറ്റു രചിച്ച കഥാസമാഹാരമായ 'മ്മിണി വലിയകഥകൾ' എന്ന ഗ്രന്ഥത്തെക്കുറിച്ച് രജിചന്ദ്രശേഖർ എഴുതിയ 'മൗനത്തിന്റെ മഹാമേരു' എന്ന പുസ്തകത്തിന്റെ ആദ്യപ്രതി കാര്യവട്ടം ശ്രീകണ്ഠൻനായർക്ക് നൽകി ചലച്ചിത്ര ഗാനനിരൂപകൻ ടി.പി.ശാസ്തമംഗലം പ്രകാശനം ചെയ്തു.മുൻഡെപ്യൂട്ടി മേയർ വി.ജയപ്രകാശ്,പകൽക്കുറി വിശ്വൻ,ജയൻ പോത്തകോട്,എൻ.ആർ.എസി.നായർ,കല്ലൂർ ഈശ്വരൻ പോറ്റി,മനോഹരൻ വേളാവൂർ,ചെഞ്ചേരി മോഹനൻ,ശാന്താലയം ശ്രീകുമാർ,വത്സല ഗോപാൽ,മുഹമ്മദ്.ഇ വെമ്പായം,പുഷ്ം ചുള്ളിമാനൂർ,പ്രസന്ന ബാലചന്ദ്രൻ,രജിചന്ദ്രശേഖർ,രവികുമാർ വയ്യേറ്റ് എന്നിവർ പങ്കെടുത്തു.ഇതിനോടനുബന്ധിച്ച് ഒരു ദിവസത്തെ കുട്ടികളുടെ ക്യാമ്പും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |