SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.48 AM IST

ലോക ഭൗമദിനത്തിൽ അമ്മത്തൊട്ടിലിൽ ‘ഭൗമിക’യെത്തി

തിരുവനന്തപുരം: ലോക ഭൗമദിനത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി.ഈ വർഷമെത്തുന്ന നാലാമത്തെ കുഞ്ഞാണ്.ചൊവ്വാഴ്ച രാത്രി 10.20നാണ് പത്ത് ദിവസം പ്രായവും 3.45 കിലോഗ്രാം ഭാരവുമുള്ള പെൺകുഞ്ഞ് അമ്മക്കൂടണഞ്ഞത്.പുതിയ അതിഥിക്ക് ‘ഭൗമിക’ എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺ ഗോപി പറഞ്ഞു.
ഓറഞ്ച് നിറത്തിലുള്ള ബഹുവർണ കുഞ്ഞുടുപ്പുണിഞ്ഞാണ് ഭ‍ൗമികയുടെ വരവ്.തൈക്കാട് കുട്ടികളുടെ ആശുപത്രിയിലെത്തിച്ച് പ്രാഥമികാരോഗ്യ പരിശോധന നടത്തി.പൂർണ ആരോഗ്യവതിയാണ്.ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL