SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ 

janko

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി കരിക്കകം സ്വദേശിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പേട്ട പൊലീസ് പിടികൂടി.കരിക്കകം വിനായക നഗറിൽ ജാങ്കോ കുമാർ എന്ന അനിൽകുമാറാണ് (42) പിടിയിലായത്.വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.ഇയാൾ സ്ഥിരമായി വീടിന് അടുത്ത് താമസിക്കുന്ന സ്ത്രീകളെ അസഭ്യം പറയുകയും ബഹളമുണ്ടാക്കുകയും ചെയ്യുമായിരുന്നു.ഇക്കാര്യം പൊലീസിൽ അറിയിക്കുന്നത് കരിക്കകം സ്വദേശിയായ അബ്ദുൾ റഹീമാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം.വീട്ടിൽ അതിക്രമിച്ച് കയറി കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും,അബ്ദുൽ റഹീമിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.അനിൽകുമാർ പേട്ട സ്‌റ്റേഷനിൽ മറ്റു കേസുകളിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL