തിരുവനന്തപുരം: സ്റ്റുഡന്റ്പൊലീസ് കേഡറ്റിന്റെ ഈ വർഷത്തെ സംസ്ഥാനതല വാർഷിക റെസിഡൻഷ്യൽ ക്യാമ്പ് ഐക്യ 2026ന്റെ ഉദ്ഘാടനം 20ന് നടക്കും. വെങ്ങാനൂർ വി.പി.എസ് മലങ്കര ഹയർ സെക്കൻഡറി സ്‌കൂളിൽ 25 വരെയാണ് ക്യാമ്പ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സ്‌റുഡന്റ് പൊലീസ് കേഡറ്റുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 939 കേഡറ്റുകൾ ആറുദിന ക്യാമ്പിൽ പങ്കെടുക്കും.
കേഡറ്റുകളുടെ വ്യക്തിത്വ വികാസത്തിനും സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനുമായി വൈവിദ്ധ്യമാർന്ന പരിപാടികളാണ് ക്യാമ്പിൽ ഒരുക്കിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |