
തിരുവനന്തപുരം: തിക്കുറിശി ഫൗണ്ടേഷൻ പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം ഡോ.എം.ആർ.തമ്പാൻ ഉദ്ഘാടനം ചെയ്‌തു. ഫൗണ്ടേഷൻ പ്രസിഡന്റ് ബി.മോഹനചന്ദ്രൻ നായർ അദ്ധ്യക്ഷനായി. അനിൽ പാപ്പാടി രചിച്ച നാടകദ്വയം എന്ന പുസ്‌തകത്തിന്റെ പ്രകാശനം നടന്നു. ഡോ.എസ്.രാജേന്ദ്രൻ പിള്ള പുസ്തകം ഏറ്റുവാങ്ങി. ഫൗണ്ടേഷൻ സെക്രട്ടറി രാജൻ.വി പൊഴിയൂർ പ്രഭാഷണം നടത്തി. എ.പി.ജിനൻ,പി.എം.എ റഷീദ് തുടങ്ങിയവർ സംസാരിച്ചു. ബിനു കൽപ്പകശ്ശേരിയുടെ നേതൃത്വത്തിൽ കവി സമ്മേളനം നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |