തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ജില്ലയിലെ ഉദ്യോഗസ്ഥരെ അനുമോദിച്ചു. ഫോർട്ട് മാനർ ഹോട്ടലിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങ് കളക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്തു. ജീവനക്കാർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ,വിവിധ ചുമതലകൾ വഹിച്ച നോഡൽ ഓഫീസർമാർ,അസിസ്റ്റന്റ് നോഡൽ ഓഫീസർമാർ,തിരഞ്ഞെടുപ്പ് ജോലികളിൽ പങ്കാളികളായ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.സബ് കളക്ടർ ആൽഫ്രഡ്.ഒ.വി,എ.ഡി.എം നിർമ്മൽകുമാർ.ജി,ഡെപ്യൂട്ടി കളക്ടർ ബിജു.എസ് തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
