
പൂവാർ: കാഞ്ഞിരംകുളം എം.ആർ. രാജഗുരുബാൽ യുവജന സംഘം ലൈബ്രറിയിൽ സംഘടിപ്പിച്ച വായനാക്കളരി അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിഖില റെജി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കരുംകുളം രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മിറ്റി അംഗം കരുംകുളം വിജയകുമാർ,കവി വിനോദ് വൈശാഖി,ഗ്രാമപഞ്ചായത്ത് അംഗം ഷാജികുമാർ,ജപസിംഗ്,ദീപു,പ്രേമലത തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ബാലവേദി പ്രസിഡന്റ് പി.ബി. അലനെ ആദരിച്ചു. വിനോദ് വൈശാഖി ക്ലാസ് നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
