SignIn
Kerala Kaumudi Online
Friday, 22 May 2026 3.46 AM IST

കശുഅണ്ടിക്ക് വിലയിടിയുമ്പോൾ പ്രതീക്ഷ മങ്ങി കർഷകർ

aa

കിളിമാനൂർ: മലയോരമേഖലയിൽ വന്യമൃഗങ്ങളെ പേടിച്ചും റബർ കൃഷി ലാഭമല്ലെന്ന് കണ്ടും കശുമാവ് കൃഷിയിലേക്ക് തിരിഞ്ഞ കർഷകർക്ക് അവിടെയും നഷ്ടങ്ങൾ മാത്രം. സ്വന്തം പറമ്പുകളിലും പാട്ടത്തിനെടുത്തും കശുമാവ് കൃഷിചെയ്തവർ ഏറെയാണ്.

കശുമാവ് പൂവിട്ടപ്പോഴുള്ള കടുത്ത ചൂടിൽ പകുതിയും കരിഞ്ഞുണങ്ങിയിരുന്നു. പിന്നീട് വന്ന കാലവർഷത്തിൽ പാകാമാകാത്ത കശുഅണ്ടികളും പൊഴിഞ്ഞു. മഴ പെയ്തതോടെ ബാക്കിയുള്ള വിളവെത്തിയ കശുഅണ്ടിയും കറുക്കാൻ തുടങ്ങി. ഇതോടെ കച്ചവടക്കാർ വില കുറയ്ക്കാനും തുടങ്ങി.

മഴ തുടങ്ങിയാൽ വിലയിടിവ് മുൻവർഷങ്ങളിലും സാധാരണമാണെങ്കിലും ഇത്തരം പ്രതിസന്ധി വരാറില്ലെന്നും കർഷകർ പറയുന്നു.

 സീസണിൽ 165 രൂപയായിരുന്നത് 125 ആയി താണു

 ഭീതിയോടെ കർഷകർ

അന്തരീക്ഷതാപം കൂടുന്ന സാഹചര്യത്തിൽ മഴയ്ക്ക് ഇനിയും സാദ്ധ്യതയുണ്ടെന്നിരിക്കെ ഈ വർഷത്തെ കശുഅണ്ടി വില്പന കനത്ത നഷ്ടത്തിലാകാനാണ് സാദ്ധ്യത. മഴയുടെ സാദ്ധ്യത ഉത്പാദനത്തേയും വിളയുടെ ഗുണനിലവാരത്തെയും ബാധിക്കുമെന്ന പേടിയുമുണ്ട്.

 വരുമാനവും കുറഞ്ഞു

സീസണൽ വിളയായ കശുഅണ്ടിയിൽ ഡിസംബർ തുടങ്ങി മാർച്ച് വരെയാണ് വരുമാനം ലഭിക്കേണ്ടത്. ഇക്കുറി മഴ മാറാൻ താമസമുണ്ടായത് ഉത്പാദനത്തെ വൈകിച്ചു. ഉത്പാദനത്തിൽ വലിയ ഇടിവാണ് ഇതുമൂലമുണ്ടായത്. വിളവ് നന്നേ കുറവായിരുന്നപ്പോഴും അത്യാവശ്യം വില ലഭിച്ചിരുന്നു. മലയോര മേഖലയിൽ മഴ ലഭിച്ചതോടെ അതും നശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL