തിരുവനന്തപുരം:സാഹിത്യ സിദ്ധാന്തങ്ങൾ ലളിതമായി രസകരമായ കാര്യങ്ങളിലൂടെയും കളികളിലൂടെയും റീലുകളിലൂടെയും വിശദീകരിക്കുന്ന പരീക്ഷണ എക്‌സിബിഷനായ ലിറ്റ്‌വെഞ്ചർ ചൊവ്വാഴ്ച പട്ടം വല്ലത്ത് സെന്ററിൽ നടക്കും.വല്ലത്ത് മാനേജിംഗ് ഡയറക്ടർ ഡോ.കല്യാണി വല്ലത്തിന്റെ നിർദ്ദേശം അനുസരിച്ച്
വല്ലത്ത് എഡ്യുക്കേഷനിൽ ഇന്റേൺഷിപ്പ് ചെയ്യുന്ന കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ 15 ഇംഗ്ലീഷ് രണ്ടാംവർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളാണ് പരിപാടി ഒരുക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷ് മേധാവി ഡോ.ലാൽ സി.എ.ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 വരെയാണ് പ്രദർശനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
