SignIn
Kerala Kaumudi Online
Sunday, 12 July 2026 5.08 AM IST

കപ്പലപകടം:പെല്ലറ്റ്‌സുകൾ നീക്കിയില്ല

a

തിരുവനന്തപുരം: എം.എസ്.സി എൽസ-3 കപ്പൽ അപകടത്തെ തുടർന്ന് തീരത്തടിച്ച പെല്ലറ്റ്‌സുകൾ (മൈക്രോ പ്ലാസ്റ്റിക് കണങ്ങൾ) പൂർണമായി നീക്കം ചെയ്യാത്തതിൽ പ്രതിഷേധം ഉയരുന്നു. കപ്പലപകടം ഉണ്ടായി ഒരു വർഷം പിന്നിട്ടിട്ടും കോവളം ഉൾപ്പെടെയുള്ള തീരമേഖലയിൽ ധാരാളം പ്ലാസ്റ്റിക് കണങ്ങൾ ഇപ്പോഴുമുണ്ട്.കടൽജീവികൾ ഭക്ഷണമെന്നു തെറ്റുദ്ധരിച്ച് ഇവ വിഴുങ്ങുന്നത് മത്സ്യങ്ങളുടെ പ്രജനനത്തെ ബാധിക്കുന്നു. പെല്ലറ്റ്സുകൾ നീക്കിയതായി അധികൃതർ അവകാശപ്പെടുമ്പോഴും പലയിടത്തും അടിഞ്ഞുകിടക്കുകയാണെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.സ്റ്റെല്ലസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL