SignIn
Kerala Kaumudi Online
Tuesday, 02 June 2026 4.38 AM IST

സ്കിൽ ട്രെയിനിംഗ് പദ്ധതി

photo
ഫോട്ടോ:തൊഴിൽ നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ നടത്തുന്ന വിവിധ സ്കിൽ ട്രെയിനിംഗ് പദ്ധതികളുടെ ഉദ്ഘാടനം സുധീർഷാ പാലോട് എം. എൽ. എനിർവ്വഹിക്കുന്നു.

പാലോട്: കേന്ദ്ര തൊഴിൽ നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ നടത്തുന്ന വിവിധ സ്കിൽ ട്രെയിനിംഗ് പദ്ധതികളുടെ ഉദ്ഘാടനം സുധീർഷാ പാലോട് എം.എൽ.എ നിർവഹിച്ചു. എം.എസ്.എം.ഇ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ അനിൽകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എൻ.അരുൺകുമാർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ സോഫി തോമസ്, കെ.എസ്.ജീവകുമാർ,സിനോജ് ലീല എന്നിവർ പങ്കെടുത്തു. ഡാറ്റബെയ്‌സ് ഡയറക്ടർ എ.എസ്.ബിനു സ്വാഗതവും പ്രോജക്ട് കോ-ഓർഡിനേറ്റർ ചന്ദ്രൻനായർ നന്ദിയും പറഞ്ഞു. ഡിജിറ്റൽ മാർക്കറ്റിംഗ്,ഗ്രാഫിക്ക് ആൻഡ് വെബ്‌ഡിസൈനിംഗ് കോഴ്സുകൾക്കാണ് ഒന്നാം ഘട്ടത്തിൽ സൗജന്യപരിശീലനം നൽകുന്നത്. 50ശതമാനം സീറ്റുകൾ എസ്.സി,എസ്.ടി വിഭാഗത്തിന് സംവരണം ചെയ്തിട്ടുണ്ട്. ഫോൺ:9497841000.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL