
തിരുവനന്തപുരം :ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ എം.എൽ.എയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് ഭാരതീയ ജനതാ പട്ടികജാതി മോർച്ച സിറ്റി ജില്ല രാജാജി നഗറിൽ സംഘടിപ്പിച്ച പഠനോപകരണ വിതരണവും ജന്മദിനാഘോഷവും ബി.ജെ.പി ജില്ലാ പ്രസിഡന്റ് കരമനജയൻ ഉദ്ഘാടനം ചെയ്തു.മോർച്ച ജില്ലാ പ്രസിഡന്റ് കരിക്കകം അനീഷ് ലാൽ അദ്ധ്യക്ഷത വഹിച്ചു.രാജാജി നഗറിലെ കുട്ടികളോടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു.ബി.ജെ.പി മണ്ഡലം പ്രസിഡന്റുമാരായ ചിഞ്ചു ടീച്ചർ കെ.കെ.സരേഷ്,പാറയിൽ മോഹനൻ,ഉന്മേഷ്, രഞ്ജിത്ത് രാജാജി നഗർ മനു തുടങ്ങിയവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |