വിഴിഞ്ഞം: മോഷണശ്രമത്തിനിടെ വീട്ടുകാർ ഉണർന്നതിനെ തുടർന്ന് രക്ഷപ്പെട്ട മോഷ്ടാവിനെ പിന്തുടർന്ന് മർദ്ദിച്ച് അവശനാക്കി.അടിമലത്തുറയിൽ ഞായറാഴ്ച രാത്രി നടന്ന സംഭവത്തിൽ മോഷ്ടാവും മർദ്ദിച്ചയാളും അറസ്റ്റിൽ.മോഷണ ശ്രമത്തിന് അടിമലത്തുറ സ്വദേശിയായ ഫൈസലിനെയും (29) ഇയാളെ പിന്തുടർന്ന് മർദിച്ച തുമ്പൻ റോയിയുമാണ് (31)അറസ്റ്റിലായതെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ റെജി രാജ് പറഞ്ഞു.
ജോൺ പോൾ എന്നയാളുടെ വീട്ടിലായിരുന്നു മോഷണശ്രമം.ജനാല തുറക്കുന്ന ശബ്ദം കേട്ടുണർന്ന വീട്ടുകാർ ബഹളം വച്ചു.ഇതോടെ രക്ഷപ്പെട്ട ഫൈസിലിനെ തുമ്പൻ റോയി പിന്തുടർന്ന് പിടികൂടി മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുമ്പൻ റോയിക്കെതിരെ വധശ്രമത്തിനും ഫൈസലിനെതിരെ മോഷണ ശ്രമത്തിനും കേസെടുത്തു.ഇരുവരും സ്റ്റേഷനിലെ റൗഡി പട്ടികയിലുൾപ്പെട്ടവരാണ്.തുമ്പൻ റോയിയുടെ പേരിൽ നേരത്തെ 20 ഓളം കേസും,ഫൈസലിനെതിരെ മോഷണമുൾപ്പെടെ 10 ഓളം കേസുകളുമുണ്ടെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |