
വർക്കല:ശിവഗിരി ശ്രീനാരായണ കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ,ശിവഗിരി ശ്രീനാരായണ കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ സഹായത്തോടെ കോളേജിൽ നേന്ത്രവാഴ കൃഷിക്ക് തുടക്കം കുറിച്ചു.നേന്ത്രവാഴ തൈ നടീലിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ പ്രൊഫ.എസ്.ശേഖരൻ നിർവഹിച്ചു.പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി ജി.ശിവകുമാർ,എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ദിനേഷ്,പരീക്ഷാ സൂപ്രണ്ട് ഡോ.സജേഷ് ശശിധരൻ,ഡോ.രാജി,ഡോ.മാളുസോമരാജൻ,ഡോ.താര,എൻ.സത്യൻ,ഡോ.അനൂജ, ഡോ.സജിത്ത് എസ്.ജെ.ശശി, ജോതിബാസ് എന്നിവർ പങ്കെടുത്തു. പ്രോഗ്രാം ഓഫീസർമാരായ പി.കെ.സുമേഷ്,ഡോ.ജി.എസ്.ബബിത,വോളന്റിയർ സെക്രട്ടറിമാരായ വിദ്യ,അതുല്യ, ജിതിൻ,സൂര്യ,ഓങ്കാർ,അശ്വതി,അനഘ,കൃഷ്ണ,ആർഷയ,അഭിരാമി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |