കാട്ടാക്കട: മൈലോട്ടുമൂഴിയിലും പരിസരങ്ങളിലുമായി കാട്ടുപന്നി ശല്യം രൂക്ഷമായതിനാൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യം ശക്തമാകുന്നു. കാട്ടുപന്നികൾ കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നതിനൊപ്പം കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രകാർക്കും ഭീഷണിയാകുന്നു.
ഇതിനെതിരെ മൈലോട്ടുമൂഴി ജനതാ ഗ്രന്ഥശാല ഭരണസമിതി വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന് നിവേദനം നൽകി. ഗ്രന്ഥശാലയിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് എ.ജെ.അലക്സ് റോയ് അദ്ധ്യക്ഷനായി. എ.എസ്.ബൈജു, സെലിൻ മേരി ടീച്ചർ, എ.വിജയകുമാരൻ നായർ, പ്രേമകുമാരി ടീച്ചർ, വി.ജെ.അഭിലാഷ്, എസ്.ബിന്ദുകുമാരി, ബിനിത ആർ. എന്നിവർ സംസാരിച്ചു. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |