
നെടുമങ്ങാട്: കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടർന്ന് കരമനയാറ്റിൽ ജലനിരപ്പുയർന്നതോടെ,അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു.20 സെന്റീ മീറ്റർ വീതം ആകെ 80 സെന്റീ മീറ്ററാണ് ഷട്ടറുകൾ തുറന്നിട്ടുള്ളത്.ഡാമിന്റെ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ നദീതീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ഡാം അധികൃതർ അറിയിച്ചു.മഴ തുടർന്നാൽ ഷട്ടറുകൾ ഇനിയും ഉയർത്തും.അരുവിക്കര ഡാമിന്റെ അപ്പർ ഡാമായ പേപ്പാറ അണക്കെട്ടിൽ 103.5 മീറ്റർ ജലനിരപ്പാണ് നിലവിലുള്ളത്.ജലനിരപ്പ് 105.5 കൂടുതലായാൽ പേപ്പാറ അണക്കെട്ടിന്റെയും ഷട്ടറുകൾ ഉയർത്തും.അഗസ്ത്യവന മേഖലയിൽ രണ്ടുദിവസമായി മഴ തകർത്ത് പെയ്യുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |