SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.48 AM IST

കാപ്പചുമത്തി നാടുകടത്തി

jishnu-arrest

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളെ കാപ്പ ചുമത്തി നാടുകടത്തി. ആറ്റിപ്ര കുഴിവിള കുളത്തൂർ കിഴക്കുംകര വാഴപ്പണ ചിഞ്ചു നിവാസിൽ ജിഷ്ണു സേവ്യർ (32),​പേട്ട ചായക്കുടി ലെയ്ൻ സി.ആർ.എ 310 ജബാബ് വീട്ടിൽ സന്തോഷ് കുമാർ (42,​ വേലായുധൻ സന്തോഷ്)​ എന്നിവർക്കെതിരെയാണ് കാപ്പ ചുമത്തിയത്. ജിഷ്ണുവിനെ ഒരുവർഷവും സന്തോഷ് കുമാറിനെ 6 മാസത്തേക്കുമാണ് സിറ്റി പൊലീസ് പരിധിയിൽ പ്രവേശിക്കുന്നത് വിലക്കിയത്. സിറ്റി പൊലീസ് കമ്മിഷണർ കെ.കാർത്തിക്കിന്റെതാണ് ഉത്തരവ്. ജിഷ്ണു നേരത്തേ 2 വർഷം സിറ്റി പൊലീസ് പരിധിയിൽ പ്രവേശന വിലക്ക് നേരിട്ടയാളാണ്. ഇയാൾക്കെതിരെ തുമ്പ, മണ്ണന്തല, മെഡിക്കൽ കോളേജ് പൊലീസ് സ്‌റ്റേഷനുകളിലായി 8ൽ അധികം കേസുകളുണ്ട്.വഞ്ചിയൂർ,ഫോർട്ട് എന്നീ സ്റ്റേഷനുകളിൽ 17 ഓളം കേസുകളിൽ പ്രതിയാണ് സന്തോഷ് കുമാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL