നേമം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നേമം പൊലീസും ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി. നേമം ഭാഗത്ത് നിന്ന് 500 ഗ്രാമോളം കഞ്ചാവും,4.5 ഗ്രാം ഓളം എം.ഡി.എം.എയും വിൽക്കാൻ ശ്രമിച്ചയാളെയാണ് പിടികൂടിയത്. കാലടി തിട്ടമത്ത് വീട്ടിൽ മോഹനൻ നായരുടെ മകൻ എം.വിജയകുമാറാണ് (43) പിടിയിലായത്.സിറ്റി പൊലീസ് കമ്മിഷണർ കാർത്തിക്കിന് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |