വിതുര: പൊന്മുടി സന്ദർശിക്കാനെത്തിയവർ സഞ്ചരിച്ച വാഹനം അടിച്ചുതകർത്ത കേസിലെ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.കഴിഞ്ഞദിവസം ബാലരാമപുരത്ത് നിന്നെത്തിയവരുടെ വാഹനത്തിന്റെ ഗ്ലാസാണ്,വിതുര ഇരുത്തലമൂല ജംഗ്ഷനിൽ തടഞ്ഞുനിറുത്തി അടിച്ചുപൊട്ടിച്ചത്.തിരുവനന്തപുരം സിറ്റിയിൽ നിന്ന് രണ്ട് കാറുകളിൽ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
പൊൻമുടിയിൽ വച്ച് ഇരുസംഘവും തമ്മിൽ പാട്ടിട്ട് ഡാൻസ് കളിച്ചതിനെ ചൊല്ലി വാക്കേറ്റമാണ് ആക്രമണത്തിൽ കലാശിച്ചത്.ആക്രമണം നടത്തിയ സംഘം മദ്യലഹരിയിലായിരുന്നുവെന്നും പൊൻമുടിയിലും പ്രശ്നം സൃഷ്ടിച്ചതായും പരാതിയുണ്ട്.പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് ഇന്നലെ സിറ്റിയുടെ വിവിധ ഭാഗങ്ങളിലും നെടുമങ്ങാട്ടും അന്വേഷണം നടത്തി.പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും വിതുര സി.ഐ സജീഷ് കുമാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |